Digital clock - DWR

Friday, 1 May 2015


മോസ്‌കോ: തലവര മാറ്റാന്‍ കഴിയില്ലെന്ന് നാമെല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ തലവരയല്ല, മനുഷ്യന്റെ തല തന്നെ മാറ്റിവെക്കാനൊരുങ്ങുകയാണ് വൈദ്യശാസ്ത്ര വിദഗ്ദര്‍. ലോകത്തെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശരീരം സംഭാവന നല്‍കാന്‍ വാലേറി സ്പിരിഡോനോവ് എന്ന റഷ്യക്കാരന്‍ സമ്മതമറിയിച്ച് കഴിഞ്ഞു.
വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ച്ചാട്ടത്തിന് വഴിയൊരുക്കാവുന്ന, ചരിത്ര സംരംഭത്തിനായി ശരീരം സംഭാവന നല്‍കി കാത്തിരിക്കുകയാണ് സ്പിരിഡോനോവ് എന്ന ഈ മുപ്പതുകാരന്‍. പേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച് വീല്‍ ചെയറിലാണ് ഇദ്ദേഹം.
സാധാരണ ഗതിയില്‍ ഈ അസുഖം ബാധിച്ചവര്‍ യൗവന പ്രായത്തിലെത്തുന്നതിന് മുന്‍പ് മരിക്കാറാണ് പതിവ്. ഏതു നിമിഷവും തേടിയെത്താവുന്ന മരണത്തെ കാത്തിരിക്കുന്ന ഈ വേളയിലാണ് ലോകത്തെ ആദ്യ തല മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്കായി ശരീരം സമര്‍പ്പിച്ച് ഇദ്ദേഹം ചരിത്രത്തിലിടം പിടിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷം ഇറ്റാലിയന്‍ ഡോക്ടറായ സെര്‍ജിയോ കാനവരോയാണ് ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുന്നത്. സ്പിരിഡോനോവിന്റെ തല മറ്റൊരാളിലേക്ക് ശ്ത്രക്രിയയിലൂടെ മാറ്റി വെക്കുകയാണ് ചെയ്യുക.
36 മണിക്കൂറും, 100ലധികം ഡോക്ടര്‍മാരുടെ സേവനവും, പതിനഞ്ച് ദശലക്ഷം ഡോളര്‍ ചെലവുമാണ് സങ്കീര്‍ണ്ണമായ ശ്‌സ്ത്രക്രിയ്ക്ക് വേണ്ടി വരിക . എന്നാല്‍ ശസ്ത്രക്രിയയുടെ വിജയസാധ്യതയെക്കുറിച്ചും, ഇത്തരമൊരു ശസ്ത്രിക്രിയയുടെ ധാര്‍മ്മികതയെക്കുറിച്ചും നിരവധി ചേദ്യങ്ങളുണ്ട്.
അതുകൊണ്ടു തന്നെ ഇതൊക്കെ നടക്കുമോ എന്ന് ചോദിക്കുന്നവരോട് വലിയ കാര്യങ്ങള്‍ക്കായി വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് തയാറാകാനാണ് ഡോക്ടര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ വകവെക്കാതെ ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കാനവാരോ. 2017 ക്രിസ്മസ് ദിനത്തില്‍ ലോകത്തെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് ഡോക്ടര്‍ കാനവാരോയുടെ വിശ്വാസം.
- See more at: http://www.asianetnews.tv/technology/article.php?article=26557_Head-transplant:-man-will-be-attached-to-new-body-in-under-an-hour-and-aim-is-immortality--doctor-says#sthash.ZELC25XG.dpuf
ലോകത്തിലെ ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ